അനുരാഗവഴികൾ

അനുരാഗം: പ്രേമം, സ്നേഹം, ഇഷ്ടം, മോഹം, ഇച്ഛ, താല്പര്യം എന്നിത്യാദി മൃദുലവികാരങ്ങൾ അനുരാഗത്തിൽ ഉൾപ്പെടുന്നു. ഇക്കിളിപ്പെടുത്തുന്ന ഇമ്പമേറിയ ഈ ചേതോവികാരമാകട്ടെ എപ്പോൾ എവിടെ വച്ച് എങ്ങനെ ഏതു പ്രകാരത്തിൽ കുമാരീകുമാര ന്മാരുടെ മനസ്സുകളിൽ അങ്കുരിക്കുന്നു എന്നു പറയുക അസാദ്ധ്യമാണ്. കലാശാലാ കാമ്പസ്സുകളിൽ വെച്ചാവാം, അമ്പലനടയിൽ വെച്ചാവാം, കല്യാണവേളകൾ, പൊതുസ്ഥലങ്ങൾ, ഇവിടെയൊക്കെ ആവാം. നിമിഷാർദ്ധനേരത്തിൽ യാദൃച്ഛികമായിട്ടും ഉണ്ടായേക്കാം. ഈ കാരണങ്ങൾ കൊണ്ടാവാം കവികൾ സ്ത്രീ-പുരുഷ മനസ്സുകളി ലെ ഇത്തരം അഭിലാഷങ്ങളെ ഇങ്ങനെയൊക്കെ ഭാവനയിൽ കണ്ടിരി ക്കുന്നത്. “പേരറിയാത്തൊരു നൊമ്പര പ്രേമമെന്നാരോവിളിച്ചു. “അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു. “പ്രണയിച്ചു പോയത് കുറ്റമോ പാരിൽ എളിയോനെന്നൊരു തെറ്റിനാൽ? “സ്നേഹമാണഖില സാരമൂഴിയിൽ. പ്രേമം ഇല്ലേൽ പ്രേമം ഇല്ലേൽ മരണം മരണം മരണം. യുവ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ നറു നിലാവെട്ടം പരത്തുന്നു ഈ മധുരവികാരം, ഒപ്പം ഇരുളിന്റെ നിഴലുകളും വീഴ്ത്തി അവരെ നിരാശയിലേയ്ക്കും തള്ളി വീഴ്ത്തുന്നു. അതുകൊണ്ടായിരിക്കാം അനുരാഗം എന്ന ഈ അനുഭൂതിയെ "മധുരനൊമ്പരവികാരം' എന്ന് വിശേഷ...