വശ്യം എന്നാൽ എന്ത് ?
“നിരുപദ്രവകരമായ, നിർദ്ദോഷകരമായ മാർഗ്ഗത്തിൽ കൂടി എതിർ ലിംഗത്തെ ആകർഷിക്കൽ' എന്ന അർത്ഥമാണ് വശ്യം എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്.
വശീകരണവും ആകർഷണാദികളും ഇതിൽ അന്തർഭവിക്കുന്നു. സത്യധർമ്മാദികളെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന കർമ്മങ്ങളിൽ നിന്നുണ്ടാവുന്ന സിദ്ധിയനുസരിച്ച് ഒരു അന്യനെ അല്ലെങ്കിൽ അന്യയെ സമീപിച്ചാൽ ആ വ്യക്തിക്കുണ്ടാവുന്ന നിഷ്ക്കളങ്കമായ അടുപ്പമാണ്
ആ ഫലം.
"വശ്യം വചനകാരിത്വം' എന്നാണ് തന്ത്രഗ്രന്ഥങ്ങളിൽ വശ്യത്തിനു വിവക്ഷിച്ച അർത്ഥം.
വചനകാരിയാവുക; സാദ്ധ്യൻ തന്റെ വാക്കുകളനുസരിച്ച് പ്രവർത്തി ക്കുക. അതിന് മനസ്സാണ് അതിപ്രധാനം. സത്യധർമ്മാദികൾ അതിന് സഹായികളായാൽ വിരോധികളാണെങ്കിൽ പോലും ആ കർമ്മാവസാ നത്തിൽ അയാളോടുണ്ടാവുന്ന സന്തോഷവും അയാളുടെ ഇഷ്ടാനു സരണം പ്രവർത്തിക്കുവാൻ പെട്ടെന്നുണ്ടാവുന്ന ഒരു മനസ്സുമാറ്റവുമാണ് വശ്യസ്വരൂപം. സാത്വികന്മാർ സാത്വികമൂർത്തികളെ സാത്വികമന്ത്രങ്ങളെ കൊണ്ടുപാസിച്ച് സത്ഫലം സാധിക്കുന്നു.
ഒരുവന് ഒരുവളോട് അല്ലെങ്കിൽ ഒരുവൾക്ക് ഒരുവനോട് ഇഷ്ടം തോന്നുന്നുവെങ്കിൽ ആദ്യമായി ആ ഇഷ്ടം എതിർലിംഗത്ത അറിയിക്കുക. നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ വീണ്ടും ഒരിക്കൽ കൂടി നിർബ്ബന്ധിക്കുക. എല്ലാ വഴികളും അടയുകയാ ണെങ്കിൽ മാത്രമേ "വശ്യം' തുടങ്ങിയ കർമ്മങ്ങളിലേയ്ക്കു കടക്കാവൂ. വശ്യമന്ത്രങ്ങളും യന്ത്രധാരണവും തികച്ചും സാത്വികമായിട്ടായിരി ക്കുകയും വേണം.
പണ്ടുകാലം തൊട്ടേ സ്വീകരിച്ചുപോരുന്ന ഈ വിധികൾ ഋഷീശ്വര ന്മാരാൽ ചിട്ടപ്പെടുത്തിയിട്ടുള്ളവയും അനുഭവസിദ്ധികരമായിട്ടു ള്ളവയുമാണ്.
മന്ത്രപ്രയോഗങ്ങളിൽ പ്രാധാന്യം ധ്യാനത്തിനാകുന്നു. നമ്മളെ ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും പുകഴ്ത്തിപ്പറയുകയോ ഗുണങ്ങൾ വർണ്ണിച്ചുപറയുകയോ ചെയ്താൽ നമുക്ക് അവരെപ്പറ്റി സ്നേഹവും സന്തോഷവും തോന്നുന്നു. അവർ ദുഷിച്ചു പറഞ്ഞാൽ ദ്വേഷവും വൈരാഗ്യവും തോന്നും. നേരേമറിച്ച് ഉറക്കത്തിൽ ഉറക്കപ്പിച്ചു പറയുന്ന കൂട്ടത്തിൽ അതേ വാക്കുകൾ തന്നെ പറഞ്ഞുകേട്ടാലും അയാളെപ്പറ്റി നമുക്ക് സന്തോഷമോ കോപമോ ഉണ്ടാവുകയുമില്ല. ഇതിന്റെ കാരണ മെന്താണ്? ഉറക്കത്തിൽ അയാൾ യാതൊരു സങ്കല്പവും കൂടാതെ യാണ് പറയുന്നത്. അതുകൊണ്ടുതന്നെയാണ് നമുക്ക് സന്തോഷമോ
ദ്വേഷമോ തോന്നാതിരിക്കുന്നതും.
ഓരോരോ രോഗത്തിനും ഓരോരോ മരുന്നുകളുണ്ട്. രോഗം കണ്ടു പിടിച്ച് അതിനു വിധിക്കപ്പെട്ടിട്ടുള്ള മരുന്ന് സേവിച്ചുവെങ്കിൽ മാത്രമേ രോഗം ഭേദമാവുകയുള്ളൂ. അതുപോലെ ഇഷ്ടദേവന്റെയോ ദേവിയു ടെയോ പ്രതിമ ഗൃഹത്തിൽ സ്ഥാപിച്ച് യഥാസമയം വിളക്കു തെളിയിച്ച് പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്താൽ കാലക്രമേണ അഭീഷ്ട കാര്യങ്ങൾ കൈകൂടുന്നതാണ്.
ധ്യാനവും പൂജയും മറ്റും കൂടാതെ തന്നെ മന്ത്രങ്ങൾ മാത്രം ജപിച്ചാലും ഏതാനും ഫലങ്ങൾ ലഭിക്കുമെന്നാണ് ആപ്തവാക്യം. സങ്കല്പിക്കുന്നതിനും മറ്റും കെല്പില്ലാത്ത കുട്ടികളെക്കൊണ്ട് മന്ത്രം ജപിപ്പിക്കുകയും ദേവന്മാരെ വന്ദിപ്പിക്കുകയും ചെയ്യുന്നത് ഈ കാരണങ്ങളാലാണ്. അതിനാൽ ശാസ്ത്രപ്രകാരമുണ്ടാക്കിയ പൂജാ വിഗ്രഹങ്ങളെ ഗൃഹത്തിൽ ഭക്തിയോടുകൂടി വേണ്ടവിധം പൂജാദികൾ ചെയ്യുകയും മുന്നിലിരുന്ന് വിധിപ്രകാരം മന്ത്രങ്ങൾ ജപിക്കുകയും ചെയ്താൽ ഇന്ന് മനുഷ്യർക്ക് സാധിക്കാത്ത കാര്യങ്ങൾ എന്തുണ്ട്? സാധിക്കാത്ത അഭീഷ്ടങ്ങൾ എന്താണുള്ളത്? ഈ ലോകത്തിലെ ധനം, ഗൃഹം, പുത്രമിത്രകളത്രങ്ങൾ മുതലായ സൗഭാഗ്യങ്ങൾ മാത്രമല്ല ഇന്ദ്രനേയും ചന്ദ്രനേയും ലോകപാലകന്മാരെയും ത്രിമൂർത്തികളെ പ്പോലും സ്വാധീനിക്കുവാനും വരച്ചവരയിൽ നിർത്തുവാനും നിഷ്
പ്രയാസം സാധിക്കുന്നതാണ്.
Comments