Posts

Showing posts from September, 2023

അനുരാഗവഴികൾ

Image
അനുരാഗം: പ്രേമം, സ്നേഹം, ഇഷ്ടം, മോഹം, ഇച്ഛ, താല്പര്യം എന്നിത്യാദി മൃദുലവികാരങ്ങൾ അനുരാഗത്തിൽ ഉൾപ്പെടുന്നു. ഇക്കിളിപ്പെടുത്തുന്ന ഇമ്പമേറിയ ഈ ചേതോവികാരമാകട്ടെ എപ്പോൾ എവിടെ വച്ച് എങ്ങനെ ഏതു പ്രകാരത്തിൽ കുമാരീകുമാര ന്മാരുടെ മനസ്സുകളിൽ അങ്കുരിക്കുന്നു എന്നു പറയുക അസാദ്ധ്യമാണ്. കലാശാലാ കാമ്പസ്സുകളിൽ വെച്ചാവാം, അമ്പലനടയിൽ വെച്ചാവാം, കല്യാണവേളകൾ, പൊതുസ്ഥലങ്ങൾ, ഇവിടെയൊക്കെ ആവാം. നിമിഷാർദ്ധനേരത്തിൽ യാദൃച്ഛികമായിട്ടും ഉണ്ടായേക്കാം. ഈ കാരണങ്ങൾ കൊണ്ടാവാം കവികൾ സ്ത്രീ-പുരുഷ മനസ്സുകളി ലെ ഇത്തരം അഭിലാഷങ്ങളെ ഇങ്ങനെയൊക്കെ ഭാവനയിൽ കണ്ടിരി ക്കുന്നത്. “പേരറിയാത്തൊരു നൊമ്പര പ്രേമമെന്നാരോവിളിച്ചു. “അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു. “പ്രണയിച്ചു പോയത് കുറ്റമോ പാരിൽ എളിയോനെന്നൊരു തെറ്റിനാൽ? “സ്നേഹമാണഖില സാരമൂഴിയിൽ. പ്രേമം ഇല്ലേൽ പ്രേമം ഇല്ലേൽ മരണം മരണം മരണം. യുവ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ നറു നിലാവെട്ടം പരത്തുന്നു ഈ മധുരവികാരം, ഒപ്പം ഇരുളിന്റെ നിഴലുകളും വീഴ്ത്തി അവരെ നിരാശയിലേയ്ക്കും തള്ളി വീഴ്ത്തുന്നു. അതുകൊണ്ടായിരിക്കാം അനുരാഗം എന്ന ഈ അനുഭൂതിയെ "മധുരനൊമ്പരവികാരം' എന്ന് വിശേഷ

വശ്യം എന്നാൽ എന്ത് ?

Image
   “നിരുപദ്രവകരമായ, നിർദ്ദോഷകരമായ മാർഗ്ഗത്തിൽ കൂടി എതിർ ലിംഗത്തെ ആകർഷിക്കൽ' എന്ന അർത്ഥമാണ് വശ്യം എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്. വശീകരണവും ആകർഷണാദികളും ഇതിൽ അന്തർഭവിക്കുന്നു. സത്യധർമ്മാദികളെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന കർമ്മങ്ങളിൽ നിന്നുണ്ടാവുന്ന സിദ്ധിയനുസരിച്ച് ഒരു അന്യനെ അല്ലെങ്കിൽ അന്യയെ സമീപിച്ചാൽ ആ വ്യക്തിക്കുണ്ടാവുന്ന നിഷ്ക്കളങ്കമായ അടുപ്പമാണ് ആ ഫലം. "വശ്യം വചനകാരിത്വം' എന്നാണ് തന്ത്രഗ്രന്ഥങ്ങളിൽ വശ്യത്തിനു വിവക്ഷിച്ച അർത്ഥം. വചനകാരിയാവുക; സാദ്ധ്യൻ തന്റെ വാക്കുകളനുസരിച്ച് പ്രവർത്തി ക്കുക. അതിന് മനസ്സാണ് അതിപ്രധാനം. സത്യധർമ്മാദികൾ അതിന് സഹായികളായാൽ വിരോധികളാണെങ്കിൽ പോലും ആ കർമ്മാവസാ നത്തിൽ അയാളോടുണ്ടാവുന്ന സന്തോഷവും അയാളുടെ ഇഷ്ടാനു സരണം പ്രവർത്തിക്കുവാൻ പെട്ടെന്നുണ്ടാവുന്ന ഒരു മനസ്സുമാറ്റവുമാണ് വശ്യസ്വരൂപം. സാത്വികന്മാർ സാത്വികമൂർത്തികളെ സാത്വികമന്ത്രങ്ങളെ കൊണ്ടുപാസിച്ച് സത്ഫലം സാധിക്കുന്നു. ഒരുവന് ഒരുവളോട് അല്ലെങ്കിൽ ഒരുവൾക്ക് ഒരുവനോട് ഇഷ്ടം തോന്നുന്നുവെങ്കിൽ ആദ്യമായി ആ ഇഷ്ടം എതിർലിംഗത്ത അറിയിക്കുക. നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ വീണ്ടും ഒരിക്കൽ ക