പുഷ്പസായക വശ്യയന്ത്രം
“സാദ്ധ്യാഖ്യാ പുടിതൈഃ സ്മരെ പരിവൃതം കാമം ലിഖേന്മധ്യത
പശ്ചാത് താരവികാര പക്ഷകപര നാസാർദ്ധിഝിണ്ടീശധാൻ
ശൂലാഢ്യാഷ്ടദളേഷു സാധുവിലിഖേത്
താംബൂല പാദരേ
യന്ത്രം യാം നിശിഖാദയേത് പ്രിയതമാം
വശ്യാഭവേത് തസ്യസാ
കഥിതം പുഷ്പസായക, സ്യസാംഗോപാംഗ സമർച്ചിതം സൌഭാഗ്യകാന്തി വിഭവദാരപുത്ര സമൃദ്ധിദം
യന്ത്രം:
വൃത്തം, അഷ്ടദളങ്ങൾ, വൃത്തം-ദളാഗങ്ങളിലെല്ലാം ഓരോ ശൂലം ഇങ്ങനെ യന്ത്രം വരച്ചുണ്ടാക്കുക.
മദ്ധ്യത്തിൽ "ക്ലീം' എന്ന കാമബീജവും അതിന് ചുറ്റുമായി സാധ്യ നാമവും അതിനു ചുറ്റുമായി കാമബീജം എട്ടുരുവും എഴുതുക. അഷ്ട ദളങ്ങളിലെ ഈശാനു കോണിലെ ദളത്തിൽ പ്രണവമന്ത്രവും കിഴക്കേ ദളത്തിൽ അ-ആ തുടങ്ങി അം അഃ യിൽ അവസാനിക്കുന്ന പതിനാറ് അച്ചുകളും, അഗ്നി കോണിലേതിൽ ആ കാരവും തെക്കേതിൽ ഖ കാരവും പിന്നത്തേതിൽ ഈ കാരവും പടിഞ്ഞാറെ ദളത്തിൽ ഊ കാരവും വായു കോണിലെ ദളത്തിൽ ഏ കാരവും ഒടുവിലത്തെ ദളത്തിൽ ധ കാരവും എഴുതുക. ഈ വശ്യയന്ത്രം വെറ്റിലയിൽ വെണ്ണകൊണ്ടെഴുതി രാത്രിയിൽ ഇഷ്ടമുള്ള യുവതിക്കു കൊടുക്കുക. അത് തിന്നാൽ അവൾ എത്രകണ്ട് വിരക്തയാണെങ്കി അയാൾക്ക്
അത്യന്തം വശ്യയായിത്തീരും. ഈ പഞ്ചസായക വശ്യതന്ത്രം സ്വർണ്ണം, വനെപ്പൂജിച്ച് ദേഹത്ത് ധരിക്കുന്നതായാൽ അതിവിപുലമായ സൗഭാഗ്യ വെള്ളി തുടങ്ങിയ തകിടുകളിലെഴുതി വിധിയാംവണ്ണം കാമദേ ങ്ങളും ദേഹകാന്തിയും ഇച്ഛിക്കുന്ന വിധത്തിലുള്ള ധനധാന്യ സമൃദ്ധി കളും സുന്ദരിയും സുശീലയുമായ ഭാര്യയും ബുദ്ധിമാന്മാരും സദ്സ്വഭാ വികളുമായ ഉത്തമ സന്താനങ്ങളും സിദ്ധിക്കുന്നതാണ്.
സർവ്വവശ്യകരവും ഐശ്വര്യപൂർണ്ണവുമായ ഈ യന്ത്രം ധരിക്കുന്നത് സ്ത്രീയായാൽ അങ്ങനെയുള്ള ഭർത്താവും ക്ഷേമകരമായ ഗാർഹിക സുഖങ്ങളും പ്രാപ്തമാകുന്നതാണ്.
Comments