മഹാഗണപതി വശ്യയന്ത്രം


 

മന്ത്രം:

“ബീജം ഷഡ്കോണമദ്ധ്യേ സരദനലപുരേ താരഗം ദിക്ഷുലക്ഷ്മീ

മായാകന്ദർപ്പ് ഭൂമി സ്തദനുരയുടേ ഷ്വാലിഖേദ് ബീജഷൾക്കം

തസന്ധിഷ്വംഗമന്ത്രാൻ, വസുദളകമലേ മൂലമന്ത്രസ്യ വർണ്ണാൻ

ശിഷ്ടാൻ പത്രേഷു വിദ്വാൻ വിലിഖതു ഗുണശ ശ്ചാന്ത്യ മന്ത്യയഥാവത്

ആവീതം ലിപിഭിഃ ക്രമോത്കമവശാത്

പാശാങ്കുശാഭ്യാമപി

ക്ഷാഗേഹദ്വിതയേന വേഷ്ടിദമിദം

യന്ത്രം ഗണാധീശിതു

ലാക്ഷാകുങ്കുമ രോചനാമൃഗമദൈർ

ഭൂർജ്ജവരേ ഹിവാ

സാംലിഖ്യാഭിവഹൻ ലഭതേ സകലാം

സന്ത്രാർത്ഥനീയാംശ്രിയം

ത്രികോണ്, ഷഡ്കോണ്, അഷ്ടദളങ്ങൾ, രണ്ട് വീഥി വൃത്തങ്ങൾ, രണ്ട് ഭൂപുരങ്ങൾ ഇപ്രകാരം യന്ത്രം വരച്ചുണ്ടാക്കുക.

മന്ത്രങ്ങൾ:

യന്ത്രം:

ത്രികോണമദ്ധ്യത്തിൽ പ്രണവമന്ത്രാക്ഷരവും അതിന്റെയുള്ളിൽ ഗം എന്ന ഗണപതി ബീജമന്ത്രവും ത്രികോണത്തിന്റെ പുറത്തുഭാഗത്ത് കിഴ ാദിയായി നാലു ദിക്കുകളിലും ശ്രീം ഹ്രീം ക്ലീം ഗ്ലൌം' എന്നീ നാല് ദീജ മന്ത്രാക്ഷരങ്ങളും ആറു കോണുകളിൽ ഓം ശ്രീം ഹ്രീം ക്ലീം


ഗ്ലൌം ഗം എന്നീ ആറ് ബീജങ്ങളും കോണുകളുടെ സന്ധികളിൽ ഗാംഹൃദയായ നമഃ ഗം ശിരസേ സ്വാഹാ ഗും ശിഖായൈ വഷൾ, ഗൌം കവചായ ഹും, ഗൌം നേത്രതയായ വൌഷൾ ഗുഃ അസ്രാ യഫൾ എന്നീ ആറംഗങ്ങളും എഴുതണം. ഏഴു ദളങ്ങളിൽ മുമ്മൂന്ന് അക്ഷരങ്ങൾ വീതവും ബാക്കി അക്ഷരങ്ങൾ എട്ടാമത്തെ ദളത്തിലു മായി താഴെപ്പറയുന്ന മഹാഗണപതി മന്ത്രം എഴുതണം.

മഹാഗണപതിമന്ത്രം:

“ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയെ

വരവരദ സർവ്വ ജനം മേ വശമാനയ സ്വാഹാ

ആദ്യത്തെ വീഥിവൃത്തത്തിൽ "ആം ക്രോം' എന്ന പാശാങ്കുശങ്ങ ളോടുകൂടിയ മാതൃകാക്ഷരങ്ങളും (അ ആ എന്നു തുടങ്ങി ", എന്നു കൂടിയ അമ്പത്തിയൊന്ന് അക്ഷരങ്ങൾ) രണ്ടാമത്തെ വീഥിയിൽ പാശാങ്കുശ മന്ത്രാക്ഷരങ്ങളോടു കൂടിയ മാതൃകാക്ഷരങ്ങൾ തന്നെ വിപ രീതമായും (ക്ഷ, ള എന്നു തുടങ്ങി "ആ അ' എന്നവസാനിക്കുന്ന വിധ ത്തിലെന്നർത്ഥം) എഴുതുക. ഗോരോചനം, കുങ്കുമം, അരക്ക്, കസ്തൂരി എന്നിവകൾ ചേർത്തരച്ച് നല്ല കരിമരത്തിന്റെ പട്ടയിലോ സ്വർണ്ണത്ത കിടിലോ എഴുതിയാണ് ധരിക്കേണ്ടത്. എന്നാൽ അയാൾ (അവൾ ആഗ്രഹിക്കുന്നതെന്തും സാധിക്കും. അത്യാകർഷണശക്തിയുള്ള ഈ യന്ത്രം സകലലോകവശ്യം പ്രദാനം ചെയ്യുന്നതാണ്.


Comments

Popular posts from this blog

പുഷ്പസായക വശ്യയന്ത്രം

വശ്യമന്ത്രം (മറ്റൊന്ന്)

ക്ഷിപ്രഗണപതി വശീകരണയന്ത്രം