നിത്യാഭ്യാസി ആനയെ എടുക്കും
ഈ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് നിരന്തരമായ പരിശ്രമഫലത്താൽ ഏതൊരു കാര്യവും സാധ്യമാക്കാമെന്നതാണ്.
“ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതൊക്കെ അവനെന്നു
തോന്നും.
ഈ പ്രമാണപ്രകാരമാണ് ഈശ്വരസങ്കൽപവും കണക്കാക്കപ്പെടുന്നത്. കാണാമറയത്ത് വസിക്കുന്ന ജഗദീശ്വരനെ ധ്യാനത്തിൽക്കൂടിയും നാമജപത്തിൽകൂടിയും പ്രാർത്ഥനകളിൽ കൂടിയും പ്രീതിപ്പെടുത്തി പ്രസാദിപ്പിക്കുക; കാലക്രമത്തിൽ ഈശ്വരനും താനും രണ്ടല്ല, ഒന്നാണ ന്നുള്ള പരമാർത്ഥം ബോദ്ധ്യമാകും.
മന്ത്രോപാസനയും പൂജാദികളും ധ്യാനവും എന്നും മുടക്കം കൂടാതെ ചെയ്തുകൊണ്ടിരുന്നാൽ മനസ്സിൽ ആ ചിന്ത ദൃഢമായി വരികയും, വിട്ടകന്നുപോകാതിരിക്കുകയും ഏത് പ്രവൃത്തി ചെയ്യുന്നതും ഈശ്വര
പ്രേരണയാൽ ചെയ്യുന്നതാണെന്നും, അതിനുത്തരവാദി ഈശ്വരനാ ണെന്നും താനല്ലെന്നും ദൃഢമായ തോന്നലുളവാകുകയും ചെയ്യും. അത് ഈശ്വരഭജനത്തിന്റെ ഫലമാണ്. അതുതന്നെയാണ് സിദ്ധിയും. അപ്പോൾ മന്ത്രോപാസനാദികളെ കൊണ്ടുണ്ടാവുന്ന സിദ്ധിയിലൂടെ താൻ മന്ത്രമൂർത്തിയാവുകയാണ്.
ഈശ്വരതാദാത്മ്യമാണ് പരമമായ സിദ്ധി. നമ്മൾ കർമ്മം ചെയ്യുന്നു. ഈശ്വരൻ സന്തോഷിക്കുന്നു. അതിൽനിന്ന് ഈശ്വരാനുഗ്രഹമുണ്ടാ വുന്നു. ഫലം നാം അനുഭവിക്കുന്നു. അപ്പോൾ ഫലാനുഭവത്തിനു കാരണം ഈശ്വരാനുഗ്രഹവും അനുഗ്രഹത്തിനുകാരണം ഈശ്വര പ്രീതിയും പ്രീതിക്കു കാരണം നമ്മുടെ കർമ്മങ്ങളുമാണെന്നു വരുന്നു
മന്ത്രസിദ്ധികൊണ്ടു നേടാൻ കഴിയാത്തതായിട്ട് യാതൊന്നുമില്ല. അതിന് വേണ്ടുന്നത് ദൃഢനിശ്ചയവും ഉറച്ച വിശ്വാസവുമാണ്.
കാലടിയിൽ ജനിച്ചു വളർന്ന ശങ്കരൻ എന്ന ബ്രഹ്മചാരി ഒരുതവണ യല്ല മൂന്നു തവണ ഭാരതപര്യടനം നടത്തുകയും സർവ്വജ്ഞപീഠമേറു കയും പ്രപഞ്ചത്തിന്റെ തന്നെ ആചാര്യനായിത്തീരുകയും "ശ്രീ ശങ്കരാ ചാര്യ സ്വാമികൾ' എന്ന പേരിൽ പ്രശസ്തനായിത്തീരുകയും ചെയ്തത്
ദൃഢനിശ്ചയത്തോടുകൂടിയുള്ള മന്ത്രോപാസനകളാലും ധ്യാനത്താലും പൂജാകർമ്മങ്ങളാലുമായിരുന്നെന്ന പരമാർത്ഥം പ്രത്യേകം ഓർമ്മി ക്കുക. അതുപോലെ “ഗദാധരൻ' എന്ന ബ്രാഹ്മണബാലൻ അദ്ധ്യാത്മ ചൈതന്യസ്വരൂപമായ ശ്രീരാമകൃഷ്ണപരമഹംസനായി മാറിയതും ആശാൻ പള്ളിക്കൂടത്തിലെ ചട്ടമ്പിയായിരുന്ന (ചട്ടമ്പി-ആശാനില്ലാത്ത നേരത്ത് കളരിയിലെ കാര്യങ്ങൾ നോക്കി നടത്തുന്ന ആൾ)കുഞ്ഞൻ എന്ന ബാലൻ പിന്നീട് "വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികൾ' എന്ന പേരിൽ പ്രശസ്തനായിത്തീർന്നതും കുടിപ്പള്ളിക്കൂടത്തിലെ ആശാനാ യിരുന്ന നാണു "ശ്രീ നാരായണ ഗുരുദേവൻ' എന്ന പേരിൽ ലോക പ്രശസ്തനായി ഭവിച്ചതും "നരേന്ദ്രൻ' വിവേകാനന്ദ സ്വാമികൾ' എന്ന പേരിൽ പ്രശസ്തിയാർജ്ജിച്ചതും മന്ത്രസിദ്ധിയാലും ധ്യാനപുണ്യ ത്താലും ദൃഢനിശ്ചയത്താലുമായിരുന്നുവെന്ന് ഓർക്കുക.
മനുഷ്യശക്തിക്ക് അതീതമായിട്ട് വന്നുചേരുന്ന ചില അനുഭവ ങ്ങളെക്കുറിച്ച് "ദൈവഗത്യാ അങ്ങനെ വന്നുചേർന്നു' എന്നു പറഞ്ഞു വരുന്നു. ആ സിദ്ധാന്തത്തെ മുറുകെപ്പിടിച്ച് വിശ്വാസത്തോടെ ധ്യാനിക്കു കയും മന്ത്രങ്ങളുരുവിടുകയും സമയം കിട്ടുമ്പോഴൊക്കെ പ്രാർത്ഥി ക്കുകയും ചെയ്യുക. നിങ്ങളുടെ അഭീഷ്ടങ്ങൾ എന്തുമായിക്കൊള്ളട്ടെ; അവ ദൈവാധീനത്താൽ അചിരേണ സാദ്ധ്യമാവുന്നതാണ്.
Comments