കാമദേവമന്ത്രങ്ങൾ
“മദനൻ, മന്മഥൻ, മാരൻ, പ്രദ്യുമ്നൻ, മീനകേതനൻ, കന്ദർപ്പൻ, ദർപ്പകൻ, കുസുമേഷ്ടൻ, അനന്യജൻ, പുഷ്പധന്വാവ്, രതിപതി, മകരദ്ധ്വജൻ, അനംഗൻ, കാമൻ, പഞ്ചശരൻ, സ്മരൻ, ശംബരാസുരാരി, മനസിജൻ, ആത്മഭൂ” എന്നിങ്ങനെ അമരകോശത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ള പേരുകളെ കൂടാതെ മറ്റനവധി പേരുകൾ കൂടി ആർജ്ജിച്ചിട്ടുള്ളവനാണ്
കാമദേവൻ.
മനുഷ്യമനസ്സുകളെ മഥിപ്പിച്ച് കാമമെന്ന വികാരത്തെ ഉത്തേജിപ്പി ക്കുന്നവനാണ് കാമദേവൻ. അക്കാര്യത്തിൽ ദേവന്മാരെന്നോ, മഹർഷി
മാരെന്നോ, അസുരന്മാരെന്നോ, മനുഷ്യരെന്നോ ഈ ദേവൻ പക്ഷഭേദം കാട്ടാറുമില്ല. ജീവജാലങ്ങളുടെ മനസ്സുകളിൽ മദമിളക്കി, കാമവികാരം ഉത്തേജിപ്പിച്ച് ഇണകളെ തേടുവാനും, ഇണചേരുവാനും ഒരുപോലെ പ്രേരിപ്പിക്കുന്നു.
മന്മഥന്റെ മലർശരങ്ങളേറ്റ് പീഡിതരാകാത്തവരായിട്ട് ഈ മണ്ണിലോ ആ വിണ്ണിലോ ആരാണുള്ളത്?
രതിദേവിയുടെ പതികൂടിയായ ഈ മദനൻ ത്രിലോകവാസികളു ടെയും മനസ്സുകളിൽ മലരമ്പുകളെയ്ത് അവരെ കാമപരവശരാക്കി അവർ ആടിത്തിമിർക്കുന്ന രതിക്രീഡകൾ കണ്ട് ആസ്വദിച്ചു ചിരിക്കുന്നു. പുരാണേതിഹാസങ്ങളിൽ രതിരസക്രീഡകളുടെ അധിദേവനായി സങ്കല്പിച്ചാരാധിച്ചു പൂജിച്ചു വരുന്ന കാമദേവന്റെ വശ്യപ്രധാനമായ മന്ത്രങ്ങളുരുവിടുക; നിങ്ങളുടെ ഇഷ്ടകാമുകിയെ, അല്ലെങ്കിൽ കാമുക നെ മനസ്സിൽ സങ്കല്പിച്ചു കൊണ്ട്, ഇണയെ ഇണക്കിത്തരുവാൻ കാമ ദേവനോടു പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹത്തെ നിത്യേന പ്രാർത്ഥിക്കുക... പൂജിക്കുക. രതിരസപ്രിയനായ കാമദേവൻ അതിശീഘ്രം നിങ്ങളുടെ അഭീഷ്ടം സാധിച്ചു തരുന്നതാണ്.
മൂലമന്ത്രം:
അംഗം:
ക്ലീംനമഃ
ഛന്ദസ്സ്:
ധ്യാനം:
ക്ലാം ഹൃദയായ നമഃ
ക്ലീം ശിരസേ സ്വാഹാ ക്ലം ശിഖായൈ വഷൾ
ക്ലൈം കവചായ ഹും ക്ലൈൗം നേതാഭ്യാം വൌഷൾ ക്ലഃ അസ്ത്രായ ഫൾ.
സമ്മോഹനഃ ഋഷിഃ
ഗായത്രീച്ഛന്ദഃ കാമദേവോ ദേവതാ
ജപാരുണം രത്നവിഭൂഷണാഢ്യം മീനദ്ധ്വജം ചാരുകൃതാംഗരാഗം
കരാംബുജൈരങ്കുശമിക്കുചാപം
പുഷ്പാസപാ ദധതം ഭജാമി
മൂർത്തികല്പന:
ക്ലീം നമഃ ശ്രീം നമഃ കാമദേവമൂർത്തയേ നമഃ
ഉപചാരം:
“കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നാനംഗഃ പ്രചോദയാത്.
“ദാം ദ്രാവിണ് ബാണായ നമഃ
ദീം ക്ഷോഭണ ബാണായ നമഃ ക്ലീം ആകർഷണ ബാണായ നമഃ ബ്ലൂം വശീകരണ ബാണായ നമഃ സഃ സമ്മോഹന ബാണായ നമഃ
അനംഗരൂപായൈ നമഃ
അനംഗമദനായൈ നമഃ
അനംഗമന്മഥായൈ നമഃ
അനംഗകുസുമായൈ നമഃ
അനംഗമദനാതുരായൈ നമഃ
അനംഗശിശിരായൈ നമ
അനംഗമേഖലായൈ നമഃ
അനംഗദീപികായൈ നമഃ
പൂജാമുറിയിലോ മറ്റ് ശുദ്ധമായ സ്ഥലത്തോ നിലവിളക്കു തെളി യിച്ചു വച്ച്, സുഗന്ധപുഷ്പങ്ങളൊരുക്കി വച്ച്, വാസനദ്രവ്യങ്ങൾ പുകച്ച് നിത്യേന രാവിലെയും, സന്ധ്യയ്ക്കും താൻ കാമിക്കുന്നവളെയോ, അല്ലെങ്കിൽ കാമിക്കുന്നവനെയോ വശത്താക്കിത്തരേണമേ എന്നു പ്രാർത്ഥിച്ചു കൊണ്ട് കാമദേവനെ പൂജിക്കുക.
കാമദേവ വിഗ്രഹമോ, ചിത്രമോ വയ്ക്കുവാൻ സാധിക്കാത്തവർ കത്തുന്ന വിളക്കിന്റെ ചുവട്ടിൽ ദേവൻ സ്ഥിതി ചെയ്യുന്നതായി
സങ്കല്പിച്ചുകൊണ്ട് പൂജാപുഷ്പങ്ങൾ അവിടെ അർപ്പിക്കുക. പൂജയ്ക്ക ശേഷം നമസ്കരിച്ച് കുറച്ചു പൂക്കളെടുത്ത് ശിരസ്സിൽ ചൂടുകയും വേണം.
Comments