വശ്യതിലകവും വശീകരണ കൺമഷിയും
അകിൽ, ചന്ദനം, കച്ചൂരം, കുങ്കുമം, കർപ്പൂരം, കൊട്ടം, ഗോരോചനം ഇവ സമമെടുത്ത് പനിനീർ തൊട്ടരച്ച് ചെറിയ വില്ലകളാക്കി ഉണക്കി സൂക്ഷിക്കുക. ഇവ അരച്ചുരുട്ടിയെടുക്കുമ്പോൾ കാമദേവനാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കേണ്ടതാണ്.
ഉണങ്ങിയ വില്ലകൾ കത്തുന്ന വിളക്കിനുമുന്നിൽ വെച്ച് മൂന്നു ദിവസം ആയിരത്തിയൊന്നുരു വീതം കാമദേവമന്ത്രങ്ങൾ ജപിച്ചു പൂജിക്കുക. പിന്നീട് നിത്യേന കുളി കഴിഞ്ഞ് ഈ വില്ല പനിനീരിൽ അരച്ച് മന്ത്രം ഏഴുരു ജപിച്ച് നെറ്റിയിൽ തിലകമിടുക. ഇഷ്ടകാമുകന്റെ മുന്നിൽ പെടുകയും അയാളെ കടക്കണ്ണാൽ വീക്ഷിച്ച് മൃദുവായി പുഞ്ചി രിക്കുകയും ചെയ്യുക. കാലതാമസമെന്യേ അയാൾ വശംവദനായി വിവാഹത്തിനു തയ്യാറാവും.
ഇപ്രകാരം പുരുഷനാണ് ചെയ്യുന്നതെങ്കിൽ ഇഷ്ടപ്പെടുന്നവൾ വശംവദയായി ഭാര്യയാകുവാൻ സമ്മതിക്കുന്നതാണ്.
മേൽ പറഞ്ഞപ്രകാരം മൂന്നു ദിവസം കൺമഷി വിളക്കിനുമുന്നിൽ വെച്ച് കാമദേവമന്ത്രങ്ങൾ ജപിച്ചു പൂജിച്ചശേഷം മറ്റാരും എടുക്കാതെ രഹസ്യമായി സൂക്ഷിക്കുക. ഈ പ്രയോഗം പുരുഷനും സ്ത്രീക്കും ഒരു പോലെ ചെയ്യാവുന്നതാണ്. ദിവസേന ആ കൺമഷികൊണ്ട് കണ്ണെഴുതിയാൽ വശ്യമുണ്ടാകുന്നതാണ്.
Comments