ഹോമകർമ്മാദികൾ
കാമദേവമന്ത്രങ്ങളെ കൊണ്ട് ആയിരത്തിയെട്ട് ഉരു ആജ്യാഹൂതി ചെയ്ത് സമ്പാദം ആയിരം ഉരു ജപിച്ച് കലഹിച്ചു പിരിഞ്ഞുനില്ക്കുന്ന ഭാര്യക്കോ അല്ലെങ്കിൽ ഭർത്താവിനോ വല്ലവിധേനയും കൊടുക്കുക. എന്നാൽ കലഹം തീർന്ന് ഇരുവരും തമ്മിൽ ഇഷ്ടപ്പെടുകയും പിന്നീട് മരണംവരെ വേർപിരിയാതെ ഇരിക്കുകയും ചെയ്യും.
അതുപോലെ മലര് തൈരിൽ കുഴച്ച് ആയിരത്തെട്ട് ഉരുവീതം നിത്യേന ഒരു മണ്ഡലക്കാലം ഹോമിക്കുക. എന്നാൽ പുരുഷന് ഇഷ്ട മുള്ള കന്യകയെയും കന്യകയ്ക്ക് പ്രിയപ്പെട്ട പുരുഷനെയും കിട്ടുന്നതാണ്.
അശോകച്ചെത്തിപ്പൂവ് തൈരിൽ മുക്കി ആയിരത്തിയെട്ടു വീതം മൂന്നുദിവസം ഹോമിക്കുക. ഹോമിച്ചു പ്രാർത്ഥിക്കുന്നവന് ഇഷ്ട പ്രാണേശ്വരി വശംവദയാകും. കന്യകയാണു ചെയ്യുന്നതെങ്കിൽ ഇഷ്ടകാമുകൻ വശത്താകുന്നതാണ്.
കാമദേവമന്ത്ര ജപത്തോടെ അശോകപ്പൂവ് ത്രിമധുരത്തിൽ മുക്കി മുപ്പതിനായിരം ഉരു ഹോമിച്ച് പ്രാർത്ഥിച്ചിട്ട് ഇഷ്ടമില്ലാതെ നില്ക്കു ന്നവളെ നോക്കിയാൽ അവൾ ഇഷ്ടക്കാരിയാകും. താല്പര്യമില്ലാതെ നില്ക്കുന്നവനെ കന്യകയാണ് നോക്കുന്നതെങ്കിൽ അവൻ വശം വദനാകും.
(ഈവിധ കർമ്മങ്ങൾ ഒരു ഗുരുവിങ്കൽ നിന്ന് ഉപദേശം വാങ്ങിയ ശേഷം ചെയ്യുക.)
Comments