പ്രാണപ്രതിഷ്ഠ നടത്തേണ്ടതിങ്ങനെ


 

മന്ത്രം:

“ആം ഹ്രീം ക്രോം യരലവശഷസഹോം ഹംസഃ അമുഷ്യ പ്രാണാ ഇഹ പ്രാണാ ആം ഹ്രീം ക്രോം യവരലശഷസഹോം ഹംസഃ അമുഷ്യ ജീവാ ഇഹസ്ഥിതാഃ ആം ഹ്രീം ക്രോം യരലവശഷസഹോം ഹംസഃ അമുഷ്യ സർവ്വേ ന്ദ്രിയാണി വാങ്മന ശ്ചക്ഷു ശ്രോത്രഘാണ് പ്രാണാ ഇഹൈ

വാഗത്യ സുഖം ചിരം തിഷ്ഠന്തു സ്വാഹാ

അമുഷ്യ എന്നെഴുതിയിരിക്കുന്ന സ്ഥാനങ്ങളിൽ അതാത് യന്ത്ര ത്തിന്റെ പേരാണ് ചേർക്കേണ്ടത്.

ഭൂതബീജങ്ങൾ:

ദിക്പാല ബീജങ്ങൾ:

“ലം രംശം ക്ഷം വം യം സം ഹം

"ഉം' എന്നു താഴെയും "ക്ഷം' എന്ന് മുകളിലും എഴുതാറുണ്ട്. ഇപ്രകാരമാണ് ദശാംഗങ്ങളുടെ സ്വരൂപങ്ങൾ.

ഇനി ഇവ എഴുതേണ്ട സ്ഥാനങ്ങൾ എവിടെയൊക്കെയാണെന്ന റിയുക:

എട്ടു ദളങ്ങളുള്ള താമര വരയ്ക്കുക. ഈ സ്ഥാനത്ത് ത്രികോണം, ചതുരശ്രം, ഷൾക്കോണ്, വൃത്തം ഇങ്ങനെ പലതും ആയിരിക്കാം. മധ്യ ഭാഗം ഏതാണെന്ന് തിരിച്ചറിയുന്നതിനുവേണ്ടി മാത്രമാണ് അഷ്ടദള താമര വരയ്ക്കുവാൻ പറഞ്ഞിരിക്കുന്നത്.

മദ്ധ്യത്തിൽ ആദ്യം പ്രണവ മന്ത്രമെഴുതുക. പകരമായിട്ട് ശക്തി ബീജമോ മറ്റു വല്ല ബീജമോ ആണ് പറഞ്ഞിരിക്കുന്നതെങ്കിൽ അതെഴുതുക. ഇപ്രകാരമെഴുതുന്ന പ്രണവമന്ത്രാക്ഷരത്തിന്റെ ഉള്ളി ലാണ് "സം' എന്ന ജീവാക്ഷരം എഴുതേണ്ടത്. അതിനെച്ചുറ്റി സാദ്ധ്യന്റെ പേരെഴുതണം. സാദ്ധ്യന്റെ നാമം ഉദ്ദേശാനുസരണം കാര്യസാദ്ധ്യം, രക്ഷ, നിഗ്രഹം, സ്തംഭനം, ആകർഷണം, വിദ്വേഷണം, വശ്യം, ഉച്ചാടനം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ പേരിനോടു യോജിപ്പിച്ചെ ഴുതണം. ഇതിന്റെ അടുത്ത് മുമ്പിൽ അല്ലെങ്കിൽ ചുവട്ടിൽ "സം' എന്ന ജിഹ്വയെ എഴുതുക. പ്രണവാക്ഷരത്തിന്റെ വലത്തും ഇടത്തുമായി "ഈ ഈ' എന്ന നേത്രങ്ങളും എഴുതുക. ചുവട്ടിൽ ഇടതും വലതുമായി "ഉ ഊ' എന്ന ശ്രോത്രങ്ങളും എഴുതുക. ഇതിന്റെ അടുത്ത് കിഴക്കാദിയായി "സോഹം ഹംസഃ' എന്ന പ്രാണമന്ത്രത്തെയും അതിന്റെ പുറമേ അഞ്ചു ദിക്കുകളിലായിട്ട് പഞ്ചഭൂത സംജ്ഞകളും എഴുതുക. പ്രാണപ്രതിഷ്ഠ, മന്ത്രഗായത്രി, യന്ത്രഗായത്രി എന്നിവ യന്ത്രത്തിനുള്ളിൽ സ്ഥലമുള്ള ദിക്കുകളിലായി സൗകര്യാനുസരണം എഴുതുക. യന്ത്രത്തിനു പുറമേ യാണ് ദിക്പാലക ബീജങ്ങളെഴുതേണ്ടത്. ദശാംഗങ്ങളെ യന്ത്രത്തിൽ ഉൾപ്പെടുത്തേണ്ടത് ഈ രീതിയിലാണ്.

അനുഗ്രഹ വിഷയങ്ങളിൽ മന്ത്രാക്ഷരങ്ങൾ ബഹിർമുഖങ്ങളായിട്ടും നിഗ്രഹവിഷയങ്ങളിൽ സമ്മുഖമായിട്ടും മറ്റ് എല്ലാ വിഷയങ്ങളിലും തിര്യങ്ങ് മുഖമായിട്ടും മന്ത്രാക്ഷരങ്ങളെഴുതുക.

പ്രണവാക്ഷരത്തെ ബീജമന്ത്രങ്ങളുടെ മൂലമന്ത്രമായിട്ട് പരിഗണിച്ചു വരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഒരു മന്ത്രവും എഴുതാൻ പറഞ്ഞിട്ടി ല്ലാത്ത സ്ഥാനങ്ങളിലെല്ലാം പ്രണവമന്ത്രം തന്നെ എഴുതുക. ഭൂപുരത്തിൽ പ്രത്യേകിച്ച് മന്ത്രങ്ങളൊന്നും എഴുതാൻ പറഞ്ഞിട്ടില്ലെങ്കിൽ അവിടങ്ങ ളിലൊക്കെ മദ്ധ്യത്തിൽ ഏതൊരു ബീജമാണോ എഴുതിയിരിക്കുന്നത് സാദ്ധ്യനാമത്തോടുകൂടി ആ ബീജം തന്നെയാണ് എഴുതേണ്ടത്.


Comments

Popular posts from this blog

പുഷ്പസായക വശ്യയന്ത്രം

വശ്യമന്ത്രം (മറ്റൊന്ന്)

ക്ഷിപ്രഗണപതി വശീകരണയന്ത്രം