പഞ്ചമനോഭവ ആകർഷണയന്ത്രം


 

“ലിഖതു പഞ്ച മനോഭവ യന്ത്രമി ദിത മേതദശേഷ സമൃദ്ധിദം കനകഭാസിത പട്ടതലേ തതഃ ശുഭതരേ ദിവസേ വികൃതം ദ്രുതം ദിവി തഥാഭുവി നാഗകുലാലയേ പഖില ജീവഗണം വശമേതി സകലമാനവസിദ്ധ സുരാംഗനാ ഹൃദയരഞ്ജന മീപ്സിത കാമദം

സകലവിധ വശീകരണവും പ്രദാനം ചെയ്യുവാൻ പ്രാപ്തമായ ഈ പഞ്ചമനോഭവാകർഷണയന്ത്രം സ്വർണ്ണത്തകിടിൽ ഇപ്രകാരമെഴുതി ശുഭ ദിനം നോക്കി ദേഹത്തിൽ പുരുഷന്മാർ ധരിക്കുന്നതായാൽ സ്വർഗ്ഗം, ഭൂമി, പാതാളം എന്നീ ത്രിലോകങ്ങളിലുമുള്ള സകല പ്രാണികളും സ്വാധീനമായിത്തീരും. അതുമാത്രമല്ല, സകല മനുഷ്യസ്ത്രീകൾക്കും സിദ്ധഗന്ധർവ്വാംഗനമാർക്കും ദേവസ്ത്രീകൾക്കുപോലും അയാളെ കാണുന്നതുതന്നെ ആഹ്ലാദകരമായിരിക്കും. അവർ അയാൾക്ക് സ്വാധീ നമായിത്തീരുകയും ചെയ്യും.

യന്ത്രം:

“മദനഭാസിതമധ്യ മഥേന്ദ്രിയ

ച്ഛദവിരാജിത പഞ്ചമനോഭവം സ്മരശരൈ, ലിപിഭിശ്ച സമാവൃതം

കുഗൃഹകോണവിരാജിതമന്മഥം

ഒരു വൃത്തം, അഞ്ചു ദളം രണ്ട് വീഥിവൃത്തങ്ങൾ ഭൂപുരം ഇങ്ങനെ യന്ത്രം വരയ്ക്കുക.

വൃത്തമദ്ധ്യത്തിൽ "ക്ലീം' എന്ന കാമബീജവും പഞ്ചദളങ്ങളിൽ “ഐം ഹ്രീം ക്ലീം,

സ്ത്രീം, ബ്ളും' എന്ന അഞ്ച് ബീജങ്ങളും ആദ്യത്ത വീഥിയിൽ “ദാം ദ്രാവിണി

ബാണായ നമഃ, ദീം സംക്ഷോഭണ

ബാണായ നമഃ ക്ലീം ആകർഷണബാണായ നമഃ സം സമ്മോഹന ബാണായ നമഃ

എന്ന കാമബാണ് മന്ത്രവും രണ്ടാമത്തെ വീഥി വൃത്ത ത്തിൽ "അ-ആ' എന്നു

തുടങ്ങി ", ക്ഷ' എന്നു കൂടിയ അമ്പത്തി യൊന്ന് മാതൃകാക്ഷരങ്ങളും

ഭൂപുരകോണുകളിൽ 'ക്ലീം' എന്ന കാമ ബീജവും എഴുതണം.

“രുചകപൂർവ്വ വിഭൂഷണയോജിതം വിദധതീ വനിതാ പ്യഖിലം ജഗത് നിജവ

വിധായ രമാം പരാ

സമധിഗമ്യ സുതഃ സഹമോദതേ പതിവിലിഖ്യച കുങ്കുമകർദ്ദമേ തദനുലി

തനോഃ സകലംജഗത് വശമുപൈതി നിരീക്ഷണമാത്ര

കിമുത് സാന്ത്വ സഹാസന സംഗമം

ഈ അതിശക്തിമത്തായ യന്ത്രം സ്വർണ്ണത്തകിടിൽ എഴുതി കൂട്

മുതലായവയുടെ അകത്താക്കി സ്ത്രീകൾ ധരിക്കുന്നതായാൽ അവർക്ക്

സകല പുരുഷൻമാരും സ്വാധീനമായിത്തീരുകയും വളരെ

ധനസമൃദ്ധിയു ണ്ടാവുകയും, സത്സന്താനങ്ങളോടുകൂടി സുഖം

അനുഭവിക്കുകയും ചെയ്യും. ഈ യന്ത്രം തന്നെ കുങ്കുമം പനിനീരിൽ

കുഴച്ചെഴുതി ആ സിന്ദൂരം കുറിയിട്ടാൽ അവൾ നോക്കിയാൽ തന്നെ

സകല പുരുഷ ന്മാരും സ്വാധീനമായിത്തീരും. നല്ല പ്രേമസല്ലാപങ്ങൾ

ചെയ്യുകയും ഒരു മിച്ചുതന്നെ താമസിക്കുകയും കാമക്രീഡകൾ

അനുഷ്ഠിക്കുകയും ചെയ്താലത്തെ കഥ പിന്നെപ്പറയാനുണ്ടോ?


Comments

Popular posts from this blog

നിത്യാഭ്യാസി ആനയെ എടുക്കും

യന്ത്രനിർമ്മാണത്തിനുള്ള സാമാന്യവിധികൾ

ക്ഷിപ്രഗണപതി വശീകരണയന്ത്രം