വശ്യഗണപതി മന്ത്രങ്ങൾ


 

മന്ത്രതന്ത്രയന്ത ഹോമ പൂജാദികളുടെയെല്ലാം ആദ്യ പൂജാർഹനാണ് ഭഗവാൻ ശ്രീ ഗണേശൻ.

മാതാപിതാക്കന്മാരുടെ വിവാഹച്ചടങ്ങിൽ നെയ്യ് വിളക്കിനു മുന്നിലെ സുവർണ്ണ പീഠത്തിൽ ഉപവിഷ്ഠനായി വിഘ്നങ്ങളകറ്റി അനുഗ്രഹ വർഷം ചൊരിഞ്ഞിട്ടുള്ളവനാണ് ശ്രീ വിഘ്നശ്വരൻ.

തന്നെ അവഗണിച്ച വള്ളിദേവിയെ വശീകരിക്കുന്നതിന് അനുജൻ സുബ്രഹ്മണ്യൻ ജ്യേഷ്ഠനായ ഗണപതിയെ വിളിച്ചപ്പോൾ, മത്തഗജ മായിപ്പാഞ്ഞു ചെന്ന് വള്ളിയെ മുരുകനോട് ചേർത്തു വച്ച കരുണാമയ

നാണ് ഭഗവാൻ വിനായകൻ.

പ്രേമിക്കുന്നവരെ ഒന്നിപ്പിക്കാനും അതിന് തടസ്സമായി നില്ക്കുന്ന പ്രതിബന്ധങ്ങളെ അകറ്റുവാനും പിണങ്ങിപ്പിരിഞ്ഞു നില്ക്കുന്നവരെ ഒന്നു ചേർക്കാനും ഗണേശ തിരുനാമ മന്ത്രജപം കൊണ്ട് സാദ്ധ്യമാവു

ന്നതാണ്.

മന്ത്രം:

“പരം ധാമ പരം ബ്രഹ്മ പരേശം പരമേശ്വരം വിഘ്ന നിഘ്നകരം ശാന്തം പുഷ്ടം കാന്തമനന്തകം സുരാസുരേന്ദ്രഃ തം സൗമി പരാത്പരം

സുരപദ്മദിനേശം ഗണേശം മംഗളായനം


ഭഗവാൻ ഗണേശൻ പരമധായരൂപനും പരേശനും പരമേശ്വരനും വിഘ്നവിനാശനനും ശാന്തനും പുഷ്ടനും മനോഹരനും ആദ്യന്തമി ല്ലാത്തവനുമാണ്. അദ്ദേഹത്തെ ദേവന്മാരും അസുരന്മാരും സിദ്ധേശ്വ രാദികളും ഒരുപോലെ ഭജിക്കുന്നു. കാമിത വരപ്രദായകനായ ഭഗവാൻ ഗണേശൻ താമരപ്പൂക്കൾക്ക് മാനസോല്ലാസം പ്രദാനം ചെയ്യുന്ന സൂര്യ ദേവനെപ്പോലെ പ്രകാശമയനും, കരുണാർദ്രചിത്തനുമാണ്. അപ്രകാര മുള പരാത്പരനായ ഗണേശ ഭഗവാനെ ഞാൻ വന്ദിക്കുന്നു.

പൂജാമന്ത്രങ്ങൾ:

ഓം മഹാഗണപതയേ നമു

ഓം ഗജമുഖായ നമഃ

ഓം സ്കന്ദാഗ്രജായ നമഃ

ഓം ശിവകുമാരായ നമഃ

ഓം പാർവ്വതീനന്ദനായ നമഃ

ഓം വകതുണ്ഡായ നമഃ

ഓം ലബോദരായ നമഃ

ഓം അഗസ്തേഷ്ടായ നമഃ

ഓം നാരദാദിസേവിതായ നമഃ

ഓം വശ്യ ഗണപതേ നമഃ

ഓം ഇംഗിതപ്രദായകായ നമഃ

ഓം ഭക്തപ്രിയായ നമഃ

ഓം വിശ്വരായ നമഃ

ഓം പരായ നമഃ

ഓം പരമേശ്വരായ നമഃ

ഓം ആദിദേവായ നമഃ

ഓം ആദ്യപൂജനീയായ നമഃ

ഓം ഓങ്കാരസ്വരൂപായ നമഃ

സ്ത്രീ - പുരുഷ വശ്യ മന്ത്രങ്ങ

ഓം ദുഷ്ടനിഗ്രഹശിഷ്ടരക്ഷകായ നമഃ ഓം ഹേരംബായ നമഃ

ഓം സർവ്വമംഗളപ്രദായായ നമഃ

നിത്യേന ഭഗവാൻ ശ്രീ ഗണേശ്വരന്റെ തിരുമുമ്പിൽ നെയ്ത്തിരി ദീപം തെളിയിച്ച് അഷ്ടഗന്ധം പുകച്ച് മോദകാദി മധുര പലഹാരങ്ങൾ നിവേദിച്ച് ചെത്തി, ചെമ്പകം, കൂവളദളം, മുല്ലമല്ലിക, കൈതപ്പൂ എന്നി ത്യാദികളാൽ പൂജിച്ച് സേവിച്ച് വിഘ്നങ്ങളെല്ലാം അകറ്റി ഇഷ്ടായ സിയെ അതല്ലെങ്കിൽ ഇഷ്ടകാമുകനെ സ്വന്തമാക്കുവാൻ വരമരുളിച്ചെയ്യു വാൻ കൃപ തോന്നേണമേ എന്നു പ്രാർത്ഥിക്കുക

ഒരു മണ്ഡലക്കാലം ഇങ്ങനെ പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ നിങ്ങളുടെ അഭീഷ്ടങ്ങൾ ഭഗവാൻ ഗണേശ്വരൻ സാദ്ധ്യമാ ക്കിത്തരുന്നതാണ്.


Comments

Popular posts from this blog

പുഷ്പസായക വശ്യയന്ത്രം

വശ്യമന്ത്രം (മറ്റൊന്ന്)

ക്ഷിപ്രഗണപതി വശീകരണയന്ത്രം